അര്‍ദ്ധ ശതകം തികച്ച് മന്‍പ്രീത് ജുനേജ, ഗുജറാത്തിന്റെ ലീഡ് ഇരുനൂറിനടുത്ത്

- Advertisement -

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ രണ്ടാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ഗുജറാത്ത് 140/5 എന്ന നിലയില്‍. മത്സരത്തില്‍ 197 റണ്‍സിന്റെ ലീഡാണ് ഗുജറാത്തിന് കൈവശമുള്ളത്. മന്‍പ്രീത് ജുനേജ(52*) നേടിയ അര്‍ദ്ധ ശതകമാണ് ഗുജറാത്തിന് തുണയായത്.

കഥന്‍ ഡി പട്ടേല്‍ 34 റണ്‍സ് നേടി. കേരളത്തിനായി ജലജ് സക്സേനയും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് വാര്യറിന് ഒരു വിക്കറ്റ് ലഭിച്ചു.

Advertisement