ഒതുക്കുങ്ങലിൽ റോയൽ ട്രാവൽസ് കോഴിക്കോട് സെമി ഫൈനലിൽ

Newsroom

ഒതുക്കുങ്ങലിൽ റോയൽ സെമി ഫൈനലിലേക്ക് കടന്നു. ഇന്നലെ ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന ശക്തരുടെ പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. സൂപ്പർ സ്റ്റുഡിയോക്ക് ഇത് സീസണിലെ രണ്ടാം പരാജയമാണ്.

ഇന്ന് ഒതുക്കുങ്ങലിൽ സബാൻ കോട്ടക്കൽ ലിൻഷാ മണ്ണാർക്കാടിനെ നേരിടും.