ശിഹാദിന് ഹാട്രിക്ക്, ഗോകുലം കേരള എഫ് സിക്ക് വൻ വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ് സിക്ക് വൻ വിജയം. ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന മത്സരത്തിൽ കോവളം എഫ് സിയെ ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. യുവതാരം ശിഹാദിന്റെ ഹാട്രിക്കാണ് ഗോകുലത്തിന് ഈ വലിയ വിജയം നൽകിയത്. രണ്ടാം പകുതിയിൽ ആയിരുന്നു ശിഹാദിന്റെ ഹാട്രിക്ക്.

59, 82, 87 മിനുട്ടുകളിൽ ആയിരുന്നു താരത്തിന്റെ ഗോളുകൾ. വിഷ്ണു ആണ് ഗോകുലത്തിന്റെ മറ്റൊരു സ്കോറർ. സുജിത്താണ് കോവളം എഫ് സിയുടെ ഏക ഗോൾ നേടിയത്. ഈ വിജയത്തോടെ ഗോകുലം ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ മത്സരത്തിൽ ഗോകുലം കേരള എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെയും തോൽപ്പിച്ചിരുന്നു