രഞ്ജിയില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി കേരളം, 115 റണ്‍സിന് ഓള്‍ഔട്ട്, ബംഗാളിന് ജയിക്കുവാന്‍ 48 റണ്‍സ്

Sports Correspondent

കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ വിജയം നേടുവാന്‍ ബംഗാള്‍ നേടേണ്ടത് 48 റണ്‍സ്. 307 റണ്‍സിന് ബംഗാളിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 115 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 47 റണ്‍സിന്റെ ലീഡാണ് കേരളത്തിന് ലഭിച്ചത്. 33 റണ്‍സ് വീതം നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും മാത്രമാണ് കേരള നിരയില്‍ തിളങ്ങിയത്.

ബംഗാളിനായി ഷഹ്ബാസും അര്‍ണാബ് നന്ദിയും മൂന്ന് വീതം വിക്കറ്റും അശോക് ഡിന്‍ഡ രണ്ട് വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്സില്‍ കേരളം 239 റണ്‍സാണ് നേടിയത്.