വംശീയാധിക്ഷേപത്തിന് എതിരായ ക്യാമ്പയിനിൽ ആകെ പിഴച്ച് ഇറ്റലി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷന്റെ വംശീയാധിക്ഷേപങ്ങൾക്ക് എതിരായ ക്യാമ്പയിന്റെ തുടക്കം തന്നെ പിഴച്ചു. താരങ്ങൾ വംശീയാക്രമണം നേരിടുന്നത് കൂടുന്ന സാഹചര്യത്തിൽ ആണ് ഇറ്റലി പ്രത്യേക ക്യാമ്പയിൻ തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ ഇതിനായി സീരി എ ചെയ്ത ഡിസൈനുകൾ ആണ് പ്രശ്നമായിരിക്കുന്നത്.

കുരങ്ങുകളുടെ ചിത്രമാണ് വംശീയതയ്ക്ക് എതിരായ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കുരങ്ങുകളെ വെച്ച് ഗ്യാലറിയിൽ ആൾക്കാർ താരങ്ങളെ വംശീയമായി ആക്രമിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു തെറ്റായ രീതി ഇറ്റാലിയൻ ഫുട്ബോൾ തലപ്പത്തുള്ളവർ സ്വീകരിച്ചിരിക്കുന്നത്. ഈ ഡിസൈനുകൾക്ക് എതിരെ ഇറ്റാലിയൻ ക്ലബുകൾ അടക്കം തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഈ പോസ്റ്ററുകൾ പിൻവലിക്കണം എന്നാണ് ക്ലബുകൾ ആവശ്യപ്പെടുന്നത്.