ക്രിസ്റ്റൽ പാലസ് വിങ്ങർ വിൽഫ്രഡ് സാഹയെ സ്വന്തമാക്കാൻ ചെൽസി ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ. പക്ഷെ താരത്തെ സ്വന്തമാക്കാൻ ക്ലബ്ബ് റെക്കോർഡ് തുകയായ 80 മില്യൺ എങ്കിലും ലംപാർഡിന്റെ ടീം നൽകേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത മാസം തന്നെ ട്രാൻസ്ഫർ പൂർത്തിയാക്കുക എന്നതാണ് നീല പടയുടെ ലക്ഷ്യം.
ഐവറികോസ്റ്റ് ദേശീയ താരമാണ് സാഹ. നിലവിൽ 2023 വരെ പാലസുമായി താരത്തിന് കരാറുണ്ട്. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കാൻ ചെൽസി അവർ ആവശ്യപ്പെടുന്ന തുക തന്നെ നൽകേണ്ടി വരും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ് സാഹ. പ്രീമിയർ ലീഗിൽ മികച്ച അനുഭവ സമ്പത്തുള്ള സാഹയെ എത്തിച്ചാൽ ആക്രമണത്തിൽ കൂടുതൽ ശക്തമാകും എന്നാണ് ചെൽസിയുടെ പ്രതീക്ഷ.