റയൽ മാഡ്രിഡിനെതിരെ ഫൈനലിൽ കളിച്ചാൽ മതി എന്ന് റൊണാൾഡോ

Photo:Twitter/@juventusfcen
- Advertisement -

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ തന്റെ മുൻ ക്ലബായ റയൽ മാഡ്രിഡിനെ ലഭിക്കേണ്ട എന്ന് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മാഡ്രിഡ് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് ആയതിനാൽ യുവന്റസ് അടക്കമുള്ള പ്രധാന ക്ലബുകളിൽ ഒന്നിനെ ആകും റയൽ മാഡ്രിഡിന് ലഭിക്കുക. എന്നാൽ തങ്ങൾക്ക് ഇപ്പോൾ റയൽ മാഡ്രിഡ് വേണ്ട എന്നാണ് താല്പര്യം എന്ന് റൊണാൾഡോ പറഞ്ഞു.

റയൽ മാഡ്രിഡ് മികച്ച ക്ലബാണ്. അവരെ ടൂർണമെന്റിന്റെ ഫൈനലിൽ എങ്ങാനും എതിരാളികളായി കിട്ടിയാൽ മതി എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. രണ്ട് സീസൺ മുമ്പായിരുന്നു റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിൽ എത്തിയത്. റയലിനൊപ്പം നാലു ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷമാണ് റൊണാൾഡോ ക്ലബ് വിട്ടത്

Advertisement