ആംസ്റ്റർഡാമിൽ വലൻസിയ ഞെട്ടിച്ചു !! അയാക്‌സ് ചാമ്പ്യൻസ് ലീഗിന് പുറത്ത്

na

അയാക്‌സിനെ അവരുടെ മൈതാനത്ത് മറികടന്ന് വലൻസിയ ചാമ്പ്യൻസ് ലീഗ് റൌണ്ട് 16 ൽ സ്ഥാനം ഉറപ്പാക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ പൊരുതി ജയിച്ചത്. ജയത്തോടെ 11 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് സ്പാനിഷ് ക്ലബ്ബ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്ത് ചെൽസിയാണ് ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടിയത്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കളിച്ച അയാക്‌സ് പതനം ഫുട്‌ബോൾ ലോകത്തിനും ഞെട്ടലാകും എന്ന് ഉറപ്പാണ്. ചെൽസി, വലൻസിയ ടീമുകളോട് സ്വന്തം മൈതാന്നത് തോറ്റതാണ് ഗ്രൂപ്പിൽ അവരുടെ പതനം എളുപമാക്കിയത്. കളിയുടെ ആദ്യ പകുതിയിൽ 24 ആം മിനുട്ടിൽ റോഡ്രിഗോ നേടിയ ഏക ഗോളാണ് അയാക്‌സ് ഹൃദയം തകർത്തത്. 10 പോയിന്റാണ് അയാക്‌സ് ഗ്രൂപ്പിൽ നേടിയത്. 1 പോയിന്റ് ഉള്ള ലിലെയാണ് ഗ്രൂപ്പിൽ അവസാനം ഫിനിഷ് ചെയ്തത്.