ഇംഗ്ലണ്ടില്‍ ഈ വര്‍ഷം ആദ്യം ആഷസ് നിലനിര്‍ത്താനായതാണ് തന്റെ ടെസ്റ്റ് കരിയറിലെ ഏറഅറവും അവിസ്മരണീയ നിമിഷമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹാസല്‍വുഡ്. പരമ്പര 2-2നാണ് സമാപിച്ചതെങ്കിലും മാഞ്ചെസ്റ്ററില്‍ ഓസ്ട്രേലിയ വിജയിച്ചതോടെ പരമ്പര ടീം നിലനിര്‍ത്തി.
തന്റെ 50ാം ടെസ്റ്റിന് ഒരുങ്ങുന്ന താരത്തോട് കരിയറിലെ ഏറ്റവും അഭിമാന നിമിഷം ഏതെന്ന് ചോദിച്ചപ്പോളാണ് മാഞ്ചെസ്റ്ററിലെ വിജയത്തെക്കുറിച്ച് ഹാസല്‍വുഡ് വാചാലനായത്.
ആഷസ് നിലനിര്‍ത്തുക കൂടാതെ മത്സരത്തിലെ അവസാന വിക്കറ്റ് നേടുക, അത് തന്റെ ഓര്‍മ്മയില്‍ എന്നും നിലകൊള്ളുന്ന നിമിഷമാണെന്ന് ഹാസല്‍വുഡ് പറഞ്ഞു. ടീമിന്റെ ആഘോഷ നിമിഷങ്ങളുടെ ചില നല്ല ഓര്‍മ്മകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടെന്നും ഹാസല്‍വുഡ് പറഞ്ഞു.