“പകവീട്ടൽ അല്ല, നന്നായി കളിക്കുക മാത്രം ലക്ഷ്യം” – ഛേത്രി

Newsroom

ഇന്ന് ഒമാനെ നേരിടുമ്പോൾ ഇന്ത്യയുടെ ഒരേയൊരു ലക്ഷ്യം നന്നായി കളിക്കുക ആണെന്ന് ക്യാപ്റ്റൻ സുനിൽ ഛേത്രി പറഞ്ഞു. ഇത് യോഗ്യതാ മത്സരമാണ്. ഇത്തരം മത്സരങ്ങളിൽ ടീമിന്റെ ലക്ഷ്യം തങ്ങളെ കൊണ്ടാവുന്നതിന്റെ പരമാവധി ടീമിന് നൽകുക എന്നതാണ്. അത് ഇന്ന് ടീം നൽകും. ഛേത്രി പറഞ്ഞു. നല്ല ഫുട്ബോൾ കളിച്ചിട്ട് അവസാനം കിട്ടുന്ന ഫലം സ്വീകരിക്കുക എന്നതാണ് തീരുമാനം. ക്യാപ്റ്റൻ പറഞ്ഞു.

ഇത് എവേ മത്സരമാണ് അതുകൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പമാകില്ല. അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഒമാൻ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. എന്നാൽ അതിനു പക വീട്ടുക എന്ന ലക്ഷ്യം ഒന്നും ടീമിനില്ല എന്ന് ഛേത്രി പറഞ്ഞു. പോയന്റ് മാത്രമാണ് വിഷയം എന്നും ഒമാനുമായി നടക്കുന്നത് ഡെർബി ഒന്നും അല്ലെന്നും ഓർമ്മിപ്പിച്ചു. ഇന്ന് രാത്രി 8.30നാണ് ഇന്ത്യ ഒമാൻ പോരാട്ടം.