അര്‍ദ്ധ ശതകവുമായി പുറത്താകാതെ മിന്നു മണി, കേരളത്തിന് മികച്ച വിജയം

Sports Correspondent

അണ്ടര്‍ 23 വനിത ടി20 മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിനെ 87/6 എന്ന സ്കോറിന് എറിഞ്ഞ് പിടിച്ച കേരളം ലക്ഷ്യം 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

51 റണ്‍സ് നേടിയ ജ്യോതി ജീവന്‍ ഗിരി ഉത്തരാഖണ്ഡിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റണ്ണൗട്ടുകളും ഉത്തരാഖണ്ഡിന്റ ബാറ്റിംഗിന് തടസ്സമായി. കേരളത്തിനായി പുറത്താകാതെ 50 റണ്‍സുമായി നിന്ന മിന്നു മണിയാണ് ടോപ് സ്കോറര്‍. കീര്‍ത്തി മാത്യൂ 16 റണ്‍സ് നേടി.