ഡേവിഡ് വാർണറേ ഉപയോഗിച്ച് ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് താരത്തിന്റെ ബുക്ക് വിൽക്കാൻ ശ്രമിക്കുകയാണെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. ആഷസിൽ ഹെഡിങ്ലിയിൽ നടന്ന ടെസ്റ്റിൽ ബെൻ സ്റ്റോക്സിനെ സ്ലെഡ്ജ് ചെയ്യാൻ ഡേവിഡ് വാർണർ ശ്രമിച്ചു എന്നായിരുന്നു ബെൻ സ്റ്റോക്സിന്റെ ബുക്കിൽ ഉണ്ടായിരുന്നത്. മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ വിരോചിത പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയിരുന്നു.
എന്നാൽ ഡേവിഡ് വാർണർ തന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നെന്നും ബെൻ സ്റ്റോക്സിനെ ഒരിക്കൽ പോലും സ്ലെഡ്ജ് ചെയ്യാനോ അപമാനിക്കാനോ വാർണർ ശ്രമിച്ചില്ലെന്നും ടിം പെയ്ൻപറഞ്ഞു. കാണികളിൽ നിന്ന് ഉണ്ടായ മോശം പെരുമാറ്റം പോലും ഡേവിഡ് വാർണറുടെ നിയന്ത്രണം തെറ്റിച്ചിരുന്നില്ലെന്നും പെയ്ൻ പറഞ്ഞു. ഇംഗ്ലണ്ടിൽ ഇത്തരത്തിൽ സംഭവങ്ങൾ സാധാരണമാണെന്നും ബുക്ക് കൂടുതൽ വിൽക്കാൻ വേണ്ടി ഡേവിഡ് വാർണറുടെ പേര് ഉപയോഗപെടുത്തുകയാണെന്നും ടിം പെയ്ൻ പറഞ്ഞു.