റൊണാൾഡോക്ക് 99മത്തെ ഗോൾ, യൂറോ യോഗ്യത ഉറപ്പിച്ച് പോർച്ചുഗൽ

Photo: Twitter/@BBCMOTD

സൂപ്പർ താരം റൊണാൾഡോയുടെ 99മത്തെ ഗോൾ പിറന്ന മത്സരത്തിൽ ലക്സംബർഗിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോല്പിച്ച് പോർച്ചുഗൽ 2020ലെ യൂറോ യോഗ്യത ഉറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ പോർചുഗലിനെ തുടക്കത്തിൽ മത്സരത്തിൽ താളം കണ്ടെത്താനായിരുന്നില്ല.

തുടർന്ന് ആദ്യ പകുതിയുടെ 39ആം മിനുട്ടിൽ ബ്രൂണോ ഫെർണാഡസിന്റെ ഗോളിൽ പോർച്ചുഗൽ മത്സരത്തിൽ ലീഡ് നേടുകയായിരുന്നു. തുടർന്ന് മത്സരം തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെയാണ് റൊണാൾഡോ തന്റെ 99മത്തെ ഇന്റർനാഷണൽ ഗോൾ നേടി പോർച്ചുഗലിന്റെ ജയവും യൂറോ യോഗ്യതയും ഉറപ്പിച്ചത്.