ഇറ്റാലിയൻ സൂപ്പർ കോപ്പ ഇത്തവണ റിയാദിൽ വെച്ച് നടക്കും

Newsroom

ഇറ്റലിയിലെ ചാമ്പ്യന്മാരുടെ പോരാട്ടമായ സൂപ്പർ കോപ്പ ഫൈനൽ ഇത്തവണ സൗദി അറേബ്യയിൽ വെച്ച് നടക്കും. സൗദി അറേബ്യയിലെ റിയാദിൽ വെച്ചാകും മത്സരം നടക്കുക. യുവന്റസും ലാസിയോയും ആണ് സൂപ്പർ കോപ്പയിൽ ഇത്തവണ ഏറ്റുമുട്ടുന്നത്. ഡിസംബർ 22നാകും മത്സരം നടക്കുക. സൗദി അറേബ്യയിലാണ് നടക്കുന്നത് എങ്കിലും സ്ത്രീകൾക്കും യാതൊരു നിയന്ത്രണവും ഇല്ലാതെ സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകും എന്ന് ഇറ്റലിയൻ എഫ് എ അറിയിച്ചു‌

കഴിഞ്ഞ വർഷവും സൗസി അറേബ്യ തന്നെ ആയിരുന്നു സൂപ്പർ കോപ്പയ്ക്ക് വേദിയായത്. അന്ന് ജിദ്ദയിൽ വെച്ച് നടന്ന മത്സരത്തിൽ മിലാനെ തോൽപ്പിച്ച് യുവന്റസ് കിരീടം സ്വന്തമാക്കുകയായിരുന്നു. യുവന്റസ് ഇതിനു മുമ്പ് 8 തവണ സൂപ്പർ കോപ്പ സ്വന്തമാക്കിയിട്ടുണ്ട്.