വൻ വിജയവുമായി വലൻസിയ

- Advertisement -

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വലിയ വിജയം സ്വന്തമാക്കി സ്പാനിഷ് ക്ലബ് വലൻസിയ. ഇന്നലെ ഫ്രഞ്ച് ക്ലബായ ലിലെയെ നേരിട്ട വലൻസിയ ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ വിജയം തന്നെ സ്വന്തമാക്കി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു വലൻസിയയുടെ തിരിച്ചുവരവ്. വലൻസിയക്ക് വേണ്ടി 19കാരനായ ടോറസ് ഗോൾ നേടിയതും ആരാധകർക്ക് സന്തോഷം നൽകി.

ടോറസ് കളിയുടെ അവസാന നിമിഷം നേടിയ ഗോളോടെ ക്ലബിനായി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫെറൻ ടോറസ് മാറി. ടോറസിനെ കൂടാതെ പരേഹൊ, കൊങ്ഡോംബിയ എന്നിവരും വലൻസിയക്കായി ഗോൾ നേടി. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു‌‌. ഈ വിജയത്തോടെ ഗ്രൂപ്പിൽ വലൻസിയക്ക് ഏഴു പോയന്റ് ആയി. ചെൽസി, അയാക്സ് എന്നിവർക്കും ഗ്രൂപ്പിൽ ഏഴു പോയന്റാണ് ഉള്ളത്.

Advertisement