“നേരത്തെ തന്നെ ഒഡീഷ വിജയം അർഹിച്ചിരുന്നു”

Newsroom

ഇന്നലെ മുംബൈ സിറ്റിക്ക് എതിരെ തങ്ങളുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ ഒഡീഷ എഫ് സിക്കായിരുന്നു. എന്നാൽ ഒഡീഷ നേരത്തെ തന്നെ വിജയം അർഹിച്ചിരുന്നു എന്ന് ഒഡീഷ പരിശീലകൻ ജോസഫ് ഗൊമ്പവു പറഞ്ഞു. തന്റെ ടീം ഇന്നലെ വളരെ മികച്ച രീതിയിൽ ആണ് കളിച്ചത്. അവസാന രണ്ട് മത്സരങ്ങളിലും ടീമിന്റെ പ്രകടനം വളരെ മികച്ച രീതിയിൽ ആയിരുന്നു. ഈ കളിക്ക് മുമ്പ് തന്നെ ഒഡീഷ ഒരു വിജയം അർഹിച്ചിരുന്നു. അദ്ദേഹം പറഞ്ഞു.

ആദ്യ രണ്ട് മത്സരങ്ങളിലെയും ഫലത്തിൽ തനിക്ക് നിരാശ ഉണ്ടെങ്കിലും ആ പ്രകടനങ്ങളിൽ സന്തോഷമായിരുന്നു. ഗമ്പവു പറഞ്ഞു. ഇനിയും ടീം മെച്ചപ്പെടാൻ ഉണ്ട്. സീസൺ മുന്നോട്ട് പോകുമ്പോൾ അത് ഉണ്ടാകുമെന്നും ഗമ്പവു പറഞ്ഞു. യുവതാരങ്ങൾ ഒരുപാട് ഉള്ള ടീമാണ് ഒഡീഷ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇനി അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഒഡീഷയ്ക്ക് നേരിടേണ്ടത്.