കഷ്ടപ്പെട്ടെങ്കിലും ഒരു ജയം സ്വന്തമാക്കി മിലാൻ!

- Advertisement -

ഇറ്റലിയിൽ ഏറെ കഷ്ടപ്പെടുന്ന എ സി മിലാന് ഒരു വിജയം. ഇന്നലെ ലീഗിലെ അവസാന സ്ഥാലങ്ങളിൽ ഉള്ള സ്പാലിനെ നേരിട്ട എ സി മിലാൻ വളരെ കഷ്ടപ്പെട്ടാണ് ഒരു വിജയം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എ സി മിലാന്റെ വിജയം. കളിയുടെ രണ്ടാം പകുതിയിൽ സുസോ ആണ് വിജയ ഗോൾ നേടിയത്. ലീഗിലെ നാലാം വിജയം മാത്രമാണ് എ സി മിലാനിത്.

അവസാന രണ്ടു മത്സരങ്ങളിലും വിജയിക്കാൻ മിലാനായിരുന്നില്ല. പുതിയ പരിശീലകനായി പിയോളി എത്തിയെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും ഇതുവരെ മിലാന്റെ പ്രകടനങ്ങളിൽ കാണാൻ ആയിട്ടില്ല. ഈ വിജയത്തോടെ മിലാൻ ലീഗിൽ പത്താം സ്ഥാനത്തേക്ക് ഉയർന്നു. 10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 13 പോയന്റാണ് മിലാനുള്ളത്.

Advertisement