താൻ സ്പെയിൻ വിട്ട് പോകാതിരിക്കാനുള്ള കാരണം മെസ്സി വ്യക്തമാക്കി. തനിക്ക് തന്റെ കുടുംബമാണ് ഏറ്റവും പ്രിയപ്പെട്ടത്. അവരെ വേദനിപ്പിക്കുന്ന തീരുമാനങ്ങൾ താൻ എടുക്കില്ല എന്നും മെസ്സി പറഞ്ഞു. തനിക്ക് അർജന്റീന ക്ലബായ ന്യൂവെൽസിൽ കളിക്കണമെന്ന് ആഗ്രഹമുണ്ട്. അത് താൻ സ്വപ്നം കാണാറുമുണ്ട്. പക്ഷെ അത് നടക്കാൻ സാധ്യതയില്ല എന്ന് മെസ്സി പറഞ്ഞു.
തന്റെ കുടുംബത്തിന്റെ ആഗ്രഹമാണ് തനിക്ക് പ്രധാനം. തന്റെ മകൻ തിയാഗോയ്ക്ക് അർജന്റീന ഇഷ്ടമല്ല. താൻ എവിടെയെങ്കിലും പോവുകയാണ് എന്ന് പറയുമ്പോൾ തന്നെ തിയാഗോയ്ക്ക് വിഷമം വരാറുണ്ട്. മെസ്സി പറഞ്ഞു. അർജന്റീനയെ കുറിച്ച് ഒന്നും തിയാഗോയ്ക്ക് ഇഷ്ടമല്ല. താൻ അർജന്റീനയിലേക്ക് എപ്പോൾ പോയാലും ഒരുമാസം പോലും അവിടെ നിൽക്കാൻ സാധിക്കില്ല. തിയാഗോ എപ്പോഴും ബാഴ്സലോണയിൽ എത്തി അവന്റെ സുഹൃത്തുക്കളുടെ ഒപ്പം നിൽക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടിരിക്കും. മെസ്സി പറഞ്ഞു. അതുകൊണ്ട് തന്നെ തനിക്ക് ബാഴ്സലോണ വിടാൻ ആഗ്രഹമില്ല എന്നും മെസ്സി പറഞ്ഞു.