ബി.സി.സി.ഐ ലോഗോയുള്ള ജേഴ്‌സി ഉപയോഗിച്ചതിന് അശ്വിന് പിഴക്ക് സാധ്യത

Staff Reporter

വിജയ് ഹസാരെ ട്രോഫിയിൽ ബി.സി.സി.ഐ ലോഗോയുള്ള ഹെൽമറ്റ് ഉപയോഗിച്ചതിന് ഇന്ത്യൻ സ്പിന്നർ അശ്വിന് പിഴക്ക് സാധ്യത. വിജയ് ഹസാരെ ട്രോഫിയിൽ കർണാടകക്ക് എതിരെ തമിഴ്നാടിന് വേണ്ടി കളിക്കുമ്പോഴാണ് അശ്വിൻ ബി.സി.സി.ഐ ലോഗോയുള്ള ഹെൽമെറ്റ് ഇട്ടത്.

ബി.സി.സി.ഐ നിയമപ്രകാരം ബി.സി.സി.ഐ ലോഗോയുള്ള വസ്ത്രങ്ങൾ ഡൊമസ്റ്റിക് മത്സരങ്ങൾക്ക് ഉപയോഗിക്കരുത്. ബി.സി.സി.ഐ ലോഗോയുള്ള ഹെൽമെറ്റുകൾ ഉപയോഗിക്കുമ്പോൾ ബി.സി.സി.ഐ ലോഗോ വരുന്ന ഭാഗം മറക്കണമെന്നുമാണ് നിയമം.

വിജയ് ഹസാരെ ഫൈനലിൽ കളിച്ച മറ്റു ഇന്ത്യൻ താരങ്ങളായ കെ.എൽ രാഹുലും അഗർവാളും ലോഗോയില്ലാത്ത ഹെൽമെറ്റാണ് ഉപയോഗിച്ചത്. മത്സരത്തിൽ ആദ്യ വിക്കറ്റ് നഷ്ട്ടപെട്ടപ്പോഴാണ് അശ്വിൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.