ഇന്ത്യന്‍ പര്യടനത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ്, ബോര്‍ഡ് തങ്ങളുടെ ഉപാധികള്‍ പാലിക്കുന്നത് വരെ സമരത്തില്‍

Sports Correspondent

ബോര്‍ഡ് തങ്ങളുടെ 11 ഉപാധികള്‍ പാലിക്കുന്നില്ലെങ്കില്‍ ഇനി മുതല്‍ ക്രിക്കറ്റുമായി സഹകരിക്കില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍. ദേശീയ ടീമിലെ താരങ്ങള്‍ ധാക്കയില്‍ പത്ര സമ്മേളനം വിളിച്ചാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നവംബര്‍ 3ന് ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിന് മുമ്പ് തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ പരമ്പര ബഹിഷ്കരിക്കുമെന്ന് ടീമംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പെടെ സീനിയര്‍ താരങ്ങളാണ് പത്ര സമ്മേളനത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്.