അത്യപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി അജിങ്ക്യ രഹാനെ

Sports Correspondent

രോഹിത് ശര്‍മ്മയുമായുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് അജിങ്ക്യ രഹാനെയുടെ ടെസ്റ്റിലെ 200ാം കൂട്ടുകെട്ടായിരുന്നു. 267 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി ഇന്ത്യയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയപ്പോള്‍ അത്യപൂര്‍വ്വമായ ഒരു റെക്കോര്‍ഡ് നേട്ടം രഹാനെ സ്വന്തമാക്കിയിരുന്നു. തന്റെ കരിയറിലെ 61 ടെസ്റ്റില്‍ നിന്നുള്ള 200 പാര്‍ട്ണര്‍ഷിപ്പുകളില്‍ ഒരു തവണ പോലും താരം റണ്ണൗട്ടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് പ്രത്യേകത നിറഞ്ഞ നേട്ടം.

ഈ 200 കൂട്ടുകെട്ടുകളില്‍ ഒന്നില്‍ പോലും രഹാനെയോ തന്റെ പങ്കാളിയോ റണ്ണൗട്ട് രൂപത്തില്‍ പുറത്തായിട്ടില്ല എന്നത് നിലവില്‍ ഒരു ലോക റെക്കോര്‍ഡാണെന്നാണ് വിലയിരുത്തപ്പെടുന്നത്.