ഐ എസ് എൽ ഉദ്ഘാടനം, ഗ്യാലറി ടിക്കറ്റുകൾ വിറ്റു തീർന്നു

ഐ എസ് എൽ ആറാം സീസണിൽ ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു തീർന്നു. കേരള ബ്ലാസ്റ്റേഴ്സും എ ടി കെ കൊൽക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ ഗ്യാലറി ടിക്കറ്റുകൾ ആണ് പൂർണ്ണമായും വിറ്റു തീർന്നത്. എന്നാൽ മറ്റു ബ്ലോക്കുകളിൽ ഇനിയും ടിക്കറ്റുകൾ ബാക്കിയുണ്ട്. സ്റ്റേഡിയത്തിന് അടുത്തുള്ള കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് വിൽക്കുന്നത്. ഓൺലൈൻ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു.

ബ്ലോക്ക് എ, സി, ഇ എന്നിവിടങ്ങളിലെ ടിക്കറ്റുകൾ ഇപ്പോൾ ബാക്കിയുണ്ട്. വൈകിട്ടേക്ക് ഇവയും വിറ്റു തീരും എന്നാണ് കരുതപ്പെടുന്നത്‌. നാൽപ്പതിനായിരത്തിൽ അധികം കാണികൾ ഇന്ന് മത്സരം കാണാൻ ഉണ്ടാകും. ഉദ്ഘാടന മത്സരത്തിനു മുമ്പ് വർണാഭമായ ഉദ്ഘാടന ചടങ്ങുകളും ഐ എസ് എൽ ഒരുക്കുന്നുണ്ട്‌. ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങളാണ് ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കുന്നത്.

Previous articleദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു പരമ്പരയില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ്മ
Next articleഅത്യപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി അജിങ്ക്യ രഹാനെ