എ സി മിലാന് ചരിത്രത്തിൽ ഇല്ലാത്ത സാമ്പത്തിക നഷ്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ സി മിലാൻ അവരുടെ സർവകാല റെക്കോർഡ് നഷ്ടമാണ് ഈ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് എന്ന് റെക്കോർഡ്. ഏകദേശം 146 മില്യൺ യൂറോ ആണ് 2018-19 സാമ്പത്തിക വർഷത്തിൽ എ സി മിലാന് നഷ്ടം വന്നിരുന്നത്. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണിത്. ആറു ശതമാനത്തോളം വരുമാനത്തിൽ കുറവ് വന്നതും എ സി മിലാനെ ഭയപ്പെടുത്തുന്നു.

അവസാന വർഷം 255 മില്യൺ റവന്യൂ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ എ സി മിലാന് 241 മില്യൺ മാത്രമെ റവന്യൂ ഉള്ളൂ. കളിക്കാരുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനവും, സ്പോൺസറുടെ വരുമാനവും_ ടിക്കറ്റ് വില്പ്പന വരുമാനവും അല്ലാം കുറഞ്ഞിട്ടുണ്ട്. ടെലിവിഷൻ അവകാശത്തിന്റെ കാര്യത്തിലെ എന്തെങ്കികും മെച്ചം ഇപ്പോൾ ഉണ്ടായിട്ടുള്ളൂ.