2020ൽ ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. 39കാരനായ ഫെഡറർ 2012 ഒളിംപിക്സിൽ സിംഗിൾസിൽ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. കൂടാതെ 2008ൽ നടന്ന ബീജിംഗ് ഒളിംപിക്സിൽ ഡബിൾസിൽ സ്റ്റാൻ വാവ്റിങ്കയുടെ കൂടെ സ്വർണ്ണവും നേടിയിട്ടുണ്ട്. പരിക്ക് തന്നെ അലട്ടിയില്ലെങ്കിൽ തീർച്ചയായും താൻ ടോക്കിയോ ഒളിംപിക്സിൽ കളിക്കുമെന്നാണ് ഫെഡറർ പ്രഖ്യാപിച്ചത്.
2016ൽ റിയോയിൽ നടന്ന ഒളിംപിസിൽ ഫെഡറർ പരിക്ക് മൂലം കളിച്ചിരുന്നില്ല. 20 തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ ഫെഡറർ 2000 സിഡ്നി ഒളിംപിക്സിൽ നാലാമതായും 2004ലെ ഏതെൻസ് ഒളിംപിക്സിൽ ക്വാർട്ടർ ഫൈനലിലും ഫെഡറർ പുറത്തായിരുന്നു.
 
					












