താൻ ഇപ്പോഴും തന്റെ മികവിലേക്ക് എത്തിയിട്ടില്ല എന്ന് ഡിലിറ്റ്

അയാക്സ് വിട്ട് യുവന്റസിലേക്ക് എത്തിയ ഡി ലിറ്റ് താൻ ഇനിയും തന്റെ യഥാർത്ഥ മികവിലേക്ക് എത്തിയിട്ടില്ല എന്ന് വ്യക്തമാക്കി. അയാക്സിൽ നിന്ന് വൻ തുകയ്ക്ക് യുവന്റസിൽ എത്തിയ ഡി ലിറ്റിനെ ഇറ്റാലിയൻ മാധ്യമങ്ങൾ നിരന്തരം വിമർശിക്കുന്നുണ്ട്. അതിനിടയിലാണ് താരം ഇതിനെ കുറിച്ച് സംസാരിച്ചത്. താൻ ഇനിയും മെച്ചപ്പെടാൻ ഉണ്ട് എന്ന് തനിക്ക് തന്നെ അറിയാം എന്ന് ഡി ലിറ്റ് പറഞ്ഞു.

താൻ കളിച്ചു കൊണ്ടിരുന്നാൽ കൂടുതൽ മെച്ചപ്പെടും. താൻ കൂടുതൽ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഡിലിറ്റ് പറഞ്ഞു. പുതിയ ക്ലബും പുതിയ ഫുട്ബോൾ ശൈലിയും ഒക്കെയാണ്. താൻ യുവതാരമായത് കൊണ്ട് ഇതുമായൊക്കെ ഇണങ്ങാൻ സമയമെടുക്കും എന്നും ഡി ലിറ്റ് പറഞ്ഞു.

Previous articleടോക്കിയോ ഒളിംപിക്സിൽ കളിക്കാനൊരുങ്ങി ഫെഡറർ
Next articleഡച്ച് ഓപ്പണ്‍ വിജയം, റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് ലക്ഷ്യ സെന്‍