മുൻ ഇന്ത്യൻ പരിശീലകനും ക്യാപ്റ്റനുമായ അൻഷുമാൻ ഗെയ്ക്‌വാദ് ബി.സി.സി.ഐ അപെക്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റർസ് അസോസിയേഷന്റെ പുരുഷ പ്രതിനിധിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ നടന്ന വോട്ടിങ്ങിൽ കിർത്തി ആസാദിനെയും രാകേഷ് ധുർവേയെയും പരാജയപ്പെടുത്തിയാണ് ഗെയ്ക്‌വാദ് ബി.സി.സി.ഐ അപെക്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനിലേക്ക് ആദ്യമായി നടന്ന വോട്ടട്ടെടുപ്പിൽ 471 വോട്ടുകൾ നേടിയാണ് ഗെയ്ക്‌വാദ് തിരഞ്ഞെടുക്കപ്പെട്ടത്. കിർത്തി ആസാദിന് 381 വോട്ടും ധുർവേക്ക് 223 വോട്ടുമാണ് ലഭിച്ചത്. അതെ സമയം ഇന്ത്യൻ ക്രിക്കറ്റെർസ് അസോസിയേഷനിൽ നിന്നുള്ള വനിതാ പ്രതിനിധിയായി ശാന്ത രംഗസ്വാമിയെ എതിരില്ലാതെ തിരഞ്ഞെടുത്തു.
കൂടാതെ ഇന്ത്യൻ ക്രിക്കറ്റെർസ് അസോസിയേഷന്റെ സെക്രട്ടറിയായി ഹിതേഷ് മജുൻധാർ തിരഞ്ഞെടുക്കപ്പെട്ടു. 646 വോട്ടുകൾ നെടിയാണ് മജുൻധാർ തിരഞ്ഞെടുക്കപ്പെട്ടത്. എതിരാളിയായ അശു ഡാനിക്ക് 436 വോട്ടാണ് കിട്ടിയത്. വി കൃഷ്ണമൂർത്തിയെ ട്രെഷററായും അശോക് മൽഹോത്രയെ പ്രസിഡന്റ് ആയും തിരഞ്ഞെടുത്തിട്ടുണ്ട്.