ബ്രസീലിനെ സമനിലയിൽ തളച്ച് സെനഗൽ

Newsroom

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ സെനഗൽ ബ്രസീലിനെ സമനിലയിൽ പിടിച്ചു. ഇന്ന് സിംഗപ്പൂരിൽ വെച്ച് നടന്ന മത്സരം 1-1 എന്ന നിലയിലായിരുന്നു മത്സരം അവസാനിച്ചത്. രണ്ട് ലിവർപൂൾ താരങ്ങളാണ് രണ്ട് നിരയിലും തിളങ്ങിയത്. ഫർമീനോ, നെയ്മർ, ജീസുസ് എന്നിവരെയെല്ലാം അണിനിരത്തിയ ബ്രസീൽ കളി തുടങ്ങി ഒമ്പതാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു.

ജീസുസിന്റെ പാസിൽ നിന്ന് ഫർമീനോ ആയിരുന്നു ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഡൈദിഹൊയിലൂടെ ആണ് സെനഗൽ സമനില ഗോൾ നേടിയത്. മാനെയുടെ ഒരു ഗംഭീര കുതിപ്പിന് ഒടുവിൽ താരത്തെ വീഴ്ത്തിയതിനായിരുന്നു ആ പെനാൾട്ടി. ബ്രസീലിനായി റെനാൻ ലോഡി ഇന്ന് അരങ്ങേറ്റം നടത്തി.