കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കിരീടം സെന്റ് തോമസ് കോളേജിന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കാലികറ്റ് യൂണിവേഴ്സിറ്റിയിലെ ഡി സോൺ കിരീടം സെന്റ് തോമസ് കോളേജ് തൃശ്ശൂർ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ എം ഡി കോളേജ് പഴഞ്ഞിയെ തോൽപ്പിച്ചാണ് സെന്റ് തോമസ് കോളേജ് കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ സീസണിലെ ഡി സോൺ റണ്ണേഴ്സ് അപ്പായിരുന്ന എം ഡി കോളേജ് ഇത്തവണയും കിരീടം നഷ്ടമാകുന്നതാണ് ഇന്ന് കണ്ടത്. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സെന്റ് തോമസിന്റെ വിജയം.

കേരള സന്തോഷ് ട്രോഫി ക്യാമ്പിൽ ഉണ്ടായിരുന്ന റോഷ ജിജിയാണ് വിജയ ഗോൾ നേടിയത്. സന്തോഷ് ട്രോഫി ക്യാമ്പിൽ നിന്ന് ഇടവേളയെടുത്താണ് റോഷൻ സെന്റ് തോമസിനെ ചാമ്പ്യന്മാരാക്കിയത്. ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ ശ്രീ കേരളവർമ്മ കോളേജ് ക്രൈസ്റ്റ് കോളേജിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരളവർമ്മയുടെ വിജയം.