ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ വനിതകൾ

Staff Reporter

ഇന്ത്യക്കെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യൻ ബൗളർമാർ സൗത്ത് ആഫ്രിക്കയെ 164 റൺസിൽ ഒതുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജൂലാൻ ഗോസ്വാമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ശിഖ പാണ്ഡെയും ഏകത ബിഷ്‌തും മികച്ച പ്രകടനം പുറത്തെടുത്തു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി 54 റൺസ് എടുത്ത കാപ്പും 39 റൺസ് എടുത്ത വോൾവർഡേറ്റുമാണ് മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ട്ടപെട്ട ദക്ഷിണാഫ്രിക്ക തുടർന്ന് മികച്ച സ്കോർ കണ്ടെത്താൻ പരാജയപ്പെടുകയായിരുന്നു.