കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്കായി ഇനി പാസ്പോർട്ടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി ഒക്ടോബർ 8, 2019: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അതിന്റെ ആരാധകർക്കായി എക്‌സ്‌ക്ലൂസീവ് പെയ്ഡ് മെംബർഷിപ്പ് പ്രോഗ്രാമായ ‘കെബിഎഫ്‌സി ട്രൈബ്സ് പാസ്പോർട്ട്‌’ അവതരിപ്പിച്ചു. കെ‌ബി‌എഫ്‌സി ട്രൈബ്സ് പാസ്പോർട്ട്‌ സ്വന്തമാക്കുന്നതിലൂടെ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ടീമുമായി ഇടപഴകുവാൻ അവസരം ലഭിക്കും.കൂടാതെ അംഗത്വം എടുത്ത ആരാധകർക്ക് മറ്റുള്ളവർക്ക് ലഭിക്കുന്നതിലുപരിയായി പ്രത്യേക അവസരങ്ങൾ ലഭ്യമാകും. ഇതിലൂടെ ഹോം മാച്ചുകൾക്ക് സ്റ്റേഡിയത്തിൽ ഏറ്റവും ആദ്യം മികച്ച സീറ്റുകൾ ബുക്ക്‌ ചെയ്യുന്നതിനു സാധിക്കും. കെ‌ബി‌എഫ്‌സി ട്രൈബ്സ് പാസ്പോർട്ട്‌ പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്ന ആക്സസ് കോഡ് ഉപയോഗിച്ച് പേറ്റിയം ഇൻസൈഡർ (PAYTM/Insider.in) ആപ്ലിക്കേഷനിലൂടെ എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം. കൂടാതെ ക്ലബ്ബിന്റെ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ചില തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനുമുള്ള അവസരം ലഭിക്കും.

കെബിഎഫ്‌സി ട്രൈബ്സ് പാസ്പോർട്ട്‌ സ്വന്തമാക്കുന്നവർക്ക് അതിശയിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ അടങ്ങിയ കെബിഎഫ്‌സി മെമ്പർഷിപ് കിറ്റ് ലഭിക്കും. കൂടാതെ കെബിഎഫ്‌സി സംഘടിപ്പിക്കുന്ന പരിപാടികളിലേക്കുള്ള പ്രവേശനം, കെബിഎഫ്‌സിയുടെ മറ്റ് വ്യാപാര പങ്കാളികളിൽ നിന്നും മികച്ച ഓഫറുകൾ, ഇഷ്ട കളിക്കാരുടെ ചിത്രങ്ങൾ, വീഡിയോകൾ, ക്ലബ്ബിന്റെ പ്രഖ്യാപനങ്ങൾ, ന്യൂസ്‌ ലെറ്ററുകൾ, മറ്റ് മത്സര പദ്ധതികൾ എന്നിവയും ലഭ്യമാകും

“ഏത് ഫുട്ബോൾ ക്ലബ്ബിനും ആവശ്യപ്പെടാൻ കഴിയുന്നതിനേക്കാൾ മികച്ച പിന്തുണ നൽകുന്ന ആരാധകർ ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളുടെ ആരാധകർക്ക് ക്ലബിനോടൊപ്പമുള്ള അവരുടെ യാത്രയുടെ ഓരോ നിമിഷങ്ങളും അവിസ്മരണീയമാക്കുന്നതിന് അവരെ ക്ലബ്ബുമായി ഒരു പടികൂടി അടുപ്പിക്കുക എന്ന ലക്ഷ്യമിട്ടുള്ളതാണ് ഞങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ സംരംഭങ്ങളും. ”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ടിക്കറ്റിംഗ്, മെമ്പർഷിപ്, ഫാൻ-എൻഗേജ്‌മെന്റ് വിഭാഗങ്ങളുടെ മേധാവി സന്ദീപ് ജാദവ് പറയുന്നു.

ആരാധകർക്ക് 2019 ഒക്ടോബർ 8 മുതൽ 999 രൂപനിരക്കിൽ http://www.keralablastersfc.in/ എന്ന വെബ്സൈറ്റ് ലിങ്കിലൂടെ കെബിഎഫ്‌സി ട്രൈബ്സ് പാസ്പോർട്ട്‌ അംഗത്വം നേടാം.