“താരങ്ങൾ അല്ല ടീമാണ് കാര്യം” – ലൊബേറ

Newsroom

എഫ് സി ഗോവ മികച്ച പ്രകടനങ്ങൾ ആവർത്തിക്കുന്നതിന്റെ രഹസ്യം സൂപ്പർ താരങ്ങൾ ഉള്ളതല്ല മറിച്ച് മികച്ച ടീം ഉള്ളത് കൊണ്ടാണെന്ന് പരിശീലകൻ ലൊബേര.‌ കോറോ, ജാഹോ എന്നിവരൊക്കെ മികച്ച താരങ്ങൾ തന്നെയാണ് പക്ഷെ അവർ അവരുടെ മികവിൽ എത്തുന്നത് വളരെ മികച്ച ടീമിലാണ് അവർ കളിക്കുന്നത് എന്നതു കൊണ്ടാണെന്ന് ലൊബേര പറഞ്ഞു.

എഫ് സി ഗോവയ്ക്ക് ഈ സീസണിൽ മെച്ചപ്പെടാൻ ഇല്ല എന്നും കഴിഞ്ഞ സീസണിൽ അത്ര മികച്ച രീതിയിലായിരുന്നു ഗോവ കളിച്ചത് എന്നും ലൊബേര പറഞ്ഞു. ലീഗ് കിരീടം മാത്രമായിരുന്നു കഴിഞ്ഞ തവണ ഗോവയ്ക്ക് ഇല്ലാതിരുന്നത്. അത് നേടലാകും ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. എതിർ ടീമുകൾ എല്ലാം കരുത്തരായിട്ടുണ്ട് അതുകൊണ്ട് ഈ സീസൺ കടുപ്പമായിരിക്കും എന്നും ഗോവൻ കോച്ച് പറഞ്ഞു.