ടെസ്റ്റിൽ ഹോം ഗ്രൗണ്ടിൽ തുടർച്ചയായി കൂടുതൽ ജയങ്ങൾ എന്ന ഓസ്ട്രേലിയയുടെ റെക്കോർഡ് മറികടക്കാൻ ഇന്ത്യൻ സൗത്ത് ആഫ്രിക്കയെ നേരിടും. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിശാഖപട്ടണത്ത് വെച്ചാണ് മത്സരം. ഈ മത്സരം ജയിച്ചാൽ ഹോം ഗ്രൗണ്ടിൽ തോൽവിയറിയാതെ 11 മത്സരങ്ങൾ ജയിച്ച ടീമെന്ന റെക്കോർഡ് ഇന്ത്യൻ ടീമിന് ലഭിക്കും.
10 ജയങ്ങൾ സ്വന്തം നാട്ടിൽ ജയിച്ച ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇന്ത്യ മറികടക്കുക. 2013ന് ശേഷം ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് മത്സരം തോറ്റിട്ടില്ല. 2013ൽ ഓസ്‌ട്രേലിയക്കെതിരെ 4-0ന് പരമ്പര നേടികൊണ്ടാണ് ഇന്ത്യ തങ്ങളുടെ വിജയ പരമ്പരക്ക് തുടക്കമിട്ടത്. തുടർന്ന് വെസ്റ്റിന്ഡീസിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും ഇന്ത്യ ഈ വിജയ പരമ്പര തുടരുകയും ചെയ്തു.
തുടർന്ന് ഇന്ത്യ സന്ദർശിച്ച ഇംഗ്ലണ്ടിനെതിരെയും ബംഗ്ളാദേശിനെതിരേയും ജയിച്ച ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റ് ജയിച്ച റെക്കോർഡ് സ്വന്തമാക്കാനാവും ശ്രമിക്കുക. 1994-2000 കാലഘട്ടത്തിലും 2004-2008 കാലഘട്ടത്തിലും സ്വന്തം നാട്ടിൽ 10 മത്സരങ്ങൾ ഓസ്ട്രേലിയ ജയിച്ചിട്ടുണ്ട്.













