ബാഴ്സലോണക്ക് എതിരെ ഇന്റർ നിരയിൽ ലുകാകു ഉണ്ടാവില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ നേരിടുന്ന ഇന്റർ മിലാന് വലിയ തിരിച്ചടി. അവരുടെ റെക്കോർഡ് സൈനിംഗ് ആയ ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു ബാഴ്സലോണക്ക് എതിരെ ഉണ്ടാകില്ല. മസിലിനേറ്റ പരിക്ക് കാരണമാണ് താരം ഇന്ന് കളിക്കാത്തത്. ഇന്റർ മിലാന്റെ സ്ക്വാഡിൽ ലുകാകുവിനെ ഉൾപ്പെടുത്തിയിട്ടില്ല.

സീരി എയിലെ കഴിഞ്ഞ മത്സരത്തിലും ലുകാകു കളിച്ചിരുന്നില്ല. ലീഗിൽ ഇന്ററിനു വേണ്ടി മൂന്നു ഗോളുകൾ ലുകാകു ഇതുവരെ നേടിയിട്ടുണ്ട്. ലുകാകുവിന്റെ അഭാവത്തിൽ അലക്സിസ് സാഞ്ചസിനെ കോണ്ടെ മുൻ നിരയിൽ ഇറക്കിയേക്കും. കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് എത്തുന്നതിന്റെ സൂചനകൾ സാഞ്ചേസ് കാണിച്ചിരുന്നു.