സംശയാസ്പദ ബൗളിങ്ങിന്റെ പേരിൽ ഐ.സി.സിയുടെ പരിശോധനക്ക് വിധേയനായ വെസ്റ്റിൻഡീസ് താരം ക്രൈഗ്ഗ് ബ്രത്വെയ്റ്റിന്റെ ബൗളിങ്ങിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഐ.സി.സി. വെസ്റ്റിൻഡീസും ഇന്ത്യയും തമ്മിലുള്ള പരമ്പരക്കിടെയാണ് സംശയാസ്പദ ബൗളിംഗ് ആക്ഷന്റെ പേരിൽ ബ്രത്വെയ്റ്റിന്റെ ആക്ഷൻ പരിശോധിക്കാൻ ഐ.സി.സി തീരുമാനിച്ചത്.
സെപ്റ്റംബർ 14ന് ഐ.സി.സി. നടത്തിയ ടെസ്റ്റിന്റെ ഫലമായാണ് താരത്തിന്റെ ബൗളിംഗ് ആക്ഷനിൽ കുഴപ്പം ഇല്ലെന്ന് ഐ.സി.സി പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് ഐ.സി.സി ബ്രത്വെയ്റ്റിനെ സംശയാസ്പദ ബൗളിങ്ങിന്റെ പേരിൽ സംശയിക്കുന്നത്. നേരത്തെ 2017ലും സംശയാസ്പദ ബൗളിങ്ങിന്റെ പേരിൽ ഐ.സി.സി. താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരത്തിന്റെ ആക്ഷനിൽ കുഴപ്പം ഒന്നും ഇല്ലെന്ന് അന്നും ഐ.സി.സി കണ്ടെത്തിയിരുന്നു.