മൊ ഫറയുടെ പരിശീലകനായിരുന്ന സലാസറിന് നാലു വർഷം വിലക്ക്

അമേരിക്കയിലെ ദീർഘദൂര ഓട്ട മത്സര പരിശീലകനായി ആൽബെർട്ടോ സലാസറിന് നാലു വർഷം വിലക്ക്. അമേരിക്കൻ ഉത്തേജക മരുന്ന് വിരുദ്ധ സംഘമാണ് സലാസറിനെ പരിശീലക ജോലിയിൽ നിന്ന് വിലക്കിയത്. നാലു വർഷം മുമ്പ് നൈക് ഒറെഗൻ പ്രൊജക്ടിന്റെ ഭാഗമായിരിക്കെ നിരോധിത മരുന്നുകൾ ഉപയോഗിക്കാൻ താരങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും അത്തരം മരുന്നുകൾ കൈമാറി എന്നുമുള്ള കുറ്റത്തിലാണ് ശിക്ഷ.

സലാസർ മുമ്പ് ഈ ആരോപണം തള്ളിയിരുന്നു. എൻ ഒ പിയിൽ സലാസറിന് ഒപ്പം ഉണ്ടായിരുന്ന ഫിസിഷ്യൻ ജെഫെറി ബ്രൗണിനും വിലക്ക് ഉണ്ട്. ഇംഗ്ലീഷ് ദീർഘ ദൂര ഓട്ടക്കാരൻ മൊ ഫറയുടെ പരിശീലകനായിരുന്നു സലാസർ. 2017ലാണ് സലാസറും മൊ ഫറയും തമ്മിൽ പിരിഞ്ഞത്. 1980കള തുടർച്ചയായി മൂന്ന് തവണ ന്യൂയോർക്ക് മാരത്തോൺ വിജയിച്ചിട്ടുള്ള ഓട്ടക്കാരൻ ആണ് സലാസർ.

Previous articleഅർജുൻ ജയരാജ് ടീമിൽ ഇല്ലാതിരിക്കാൻ കാരണം പരിക്ക്
Next articleസംശയാസ്പദ ബൗളിങ്ങ്, വെസ്റ്റിൻഡീസ് താരത്തിന്റെ ആക്ഷൻ പ്രശ്‍മില്ലെന്ന് ഐ.സി.സി