“സോൾഷ്യാറിന് കൂടുതൽ സമയം നൽകണം” – കീൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിനെ ഇപ്പോൾ പുറത്താക്കേണ്ടതില്ല എന്നും അദ്ദേഹത്തിന് കൂടുതൽ സമയം നൽകേണ്ടതുണ്ട് എന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ റോയി കീൻ. ഒലെ വളരെ നന്നായി ഈ ടീമിനെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മികച്ച താരങ്ങളുടെ അഭാവം അദ്ദേഹത്തിന് വിനയാകുന്നു. ഒന്നോ രണ്ടോ ട്രാൻസ്ഫർ വിൻഡോ ലഭിച്ചാൽ യുണൈറ്റഡിനെ മികച്ച ടീമാക്കാൻ ഒലെയ്ക്ക് കഴിയും എന്നും കീൻ പറഞ്ഞു.

ടീമിൽ ഇപ്പോൾ ധാരാളം യുവതാരങ്ങളാണ്. അവർ കളി പഠിച്ചു വരുന്നതേ ഉള്ളൂ എന്നും കീൻ പറഞ്ഞു. ക്ഷമ കാണിക്കുകയാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബും ആരാധകരും വേണ്ടത്. കീൻ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് അധികം മത്സരങ്ങൾ വിജയിക്കാത്തത് ഒലെയെ നിരാശയിൽ ആക്കുന്നുണ്ടാകും എന്നും കീൻ പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും ഒരുപോലെ മോശമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Previous articleസംശയാസ്പദ ബൗളിങ്ങ്, വെസ്റ്റിൻഡീസ് താരത്തിന്റെ ആക്ഷൻ പ്രശ്‍മില്ലെന്ന് ഐ.സി.സി
Next articleബുംറയുടെ പരിക്ക് തിരിച്ചടി, പക്ഷെ പകരക്കാരനാവാൻ താരങ്ങൾ ഉണ്ടെന്ന് സച്ചിൻ