ചഹാൽ ഇന്ത്യൻ ടീമിന്റെ അഭിവാജ്യ ഘടകമാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ നിന്ന് താരത്തിന് മറ്റുള്ളവർക്ക് അവസരം ലഭിക്കാൻ വേണ്ടി വിശ്രമം നൽകിയതാവാമെന്നാണ് തന്റെ വിശ്വാസം എന്നും സൗരവ് ഗാംഗുലി പറഞ്ഞു. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിൽ ഇന്ത്യയുടെ റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവിനും ചാഹലിനും വിശ്രമം അനുവദിച്ചിരുന്നു.
മിഡിൽ ഓർഡറിലെ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ നിലവിൽ ഇന്ത്യയുടെ ടീം മികച്ചതാണെന്നും ടി20 ഫോർമാറ്റിൽ ചഹലിനെപോലെയുള്ള റിസ്റ് സ്പിന്നർമാരെ കൊണ്ടുവരണമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയുടെ റിസ്റ്റ് സ്പിന്നർമാരായ ചാഹലും കുൽദീപ് യാദവും ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് ശേഷം ഒരുമിച്ച് കളിച്ചിട്ടില്ല. സൗത്ത് ആഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു.