പ്രീ സീസണിൽ റിയൽ കാശ്മീരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഐ ലീഗ് ടീമായ റിയൽ കശ്മീർ ആണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റിയൽ കശ്മീരിന്റെ വിജയം. റിയൽ കാശ്മീരിന് വേണ്ടി ഐവറിയൻ താരം ക്രിസോ ആണ് ഗോൾ നേടിയത്. പ്രതിരോധ താരം ഹക്കുവിന്റെ പിഴവിൽ നിന്നാണ് റിയൽ കാശ്മീർ ഗോൾ നേടിയത്. പരാജയപ്പെട്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സിഡോയും സാമുവലുമാണ് മികച്ച് നിന്നു.

പ്രീ സീസൺ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോൽവിയാണ് ഇത്. നേരത്തെ യു.എ.ഇയിൽ നടന്ന ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പ്രീ സീസണിൽ ബെംഗളൂരു ക്ലബായ സൗത്ത് യുണൈറ്റഡ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തോല്പിച്ചിരുന്നു.