CPL

ജമൈക്ക തല്ലവാസ് പ്ലേ ഓഫ് കാണാതെ പുറത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കരീബിയൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് കാണാതെ ജമൈക്ക തല്ലവാസ് പുറത്ത്. നിർണായക മത്സരത്തിൽ സെന്റ് ലൂസിയ സൂക്‌സിനോട് തോറ്റതോടെയാണ് ജമൈക്ക തല്ലവാസ് പ്ലേ ഓഫ് കാണാതെ പുറത്തായത്. അഞ്ച് ബോൾ ബാക്കി നിർത്തി 4 വിക്കറ്റിനായിരുന്നു സെന്റ് ലൂസിയയുടെ ജയം.  ജയത്തോടെ സെന്റ് ലൂസിയ സൂക്സ് തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി.

ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലവാസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്. അവസാന ഓവറുകളിൽ സമർത്ഥമായി ബൗൾ ചെയ്തതാണ് ജമൈക്കയുടെ സ്കോർ 165ൽ ഒതുക്കാൻ സെന്റ് ലൂസിയക്ക് സാധിച്ചത്.  മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെന്റ് ലൂസിയ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. ജമൈക്ക തല്ലവാസിന് വേണ്ടി ഡെയിൻ സ്മിത്ത് 38 പന്തിൽ 58 റൺസും ക്രിസ് ഗെയ്ൽ 29 റൺസും ഫിലിപ്സ് 11 പന്തിൽ 23 റൺസുമാണ് എടുത്തത്.

സെന്റ് ലൂസിയക്ക് വേണ്ടി 25 പന്തിൽ 51 റൺസ് എടുത്ത കോൺവാളിന്റെ പ്രകടനവും 24 പന്തിൽ 32 റൺസ് എടുത്ത വിജോണിന്റെ പ്രകടനവുമാണ് ജയം എളുപ്പമാക്കിയത്. 10 പന്തിൽ പുറത്താവാതെ 16 റൺസ് എടുത്ത സാമി അവരുടെ ജയം ഉറപ്പിക്കുകയായിരുന്നു.

Categories CPL