സ്പാനിഷ് വനിതാ ലീഗിൽ ബാഴ്സലോണക്ക് ഗംഭീര തുടക്കം. സി ഡി ടെകോണിനെ നേരിട്ട ബാഴ്സലോണ ഇന്നലെ ഒമ്പതു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ ഒമൊഅതു ഗോളുകളുടെ വിജയം ബാഴ്സലോണ സ്വന്തമാക്കുകയും ചെയ്തു. സ്പാനിഷ് ലീഗിൽ അപൂർവ്വമായി മാത്രമേ ഇത്ര വലിയ വിജയങ്ങൾ ടീമുകൾ നേടാറുള്ളൂ. അവസാന രണ്ടു സീസണിലും ലീഗ് കിരീടം ചെറിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട ബാഴ്സക്ക് ഈ തുടക്കം വലിയ പ്രതീക്ഷ നൽകും.
ഇന്നലെ ബാഴ്സലോണക്ക് വേണ്ടി ജെന്നി ഹെർമേസോ ഹാട്രിക്ക് നേടി. ഐതാന ഇരട്ട ഗോളുകളും നേടി. അലെക്സിയ, മരിയോണ, ഗ്രഹാം എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയ മറ്റു താരങ്ങൾ.