രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന് ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് നീക്കി

Staff Reporter

2014ൽ രാജസ്ഥാൻ ക്രിക്കറ്റ് അസ്സോസിയേഷന് ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് നീക്കി. ഇതോടെ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തും. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് സെപ്റ്റംബർ 28ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണം.

2014ൽ ലളിത് മോഡിയെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനെ ബി.സി.സി.ഐ വിലക്കിയത്. നിലവിൽ ഐ.പി.എല്ലിൽ നടത്തിയ പണമിടപാടുകളുടെ പേരിൽ ലളിത് മോഡിക്ക് ബി.സി.സി.ഐയുടെ വിലക്ക് ഉണ്ട്. രാജസ്ഥാന് വിലക്ക് നില നിൽക്കുന്നത്കൊണ്ട് തന്നെ കഴിഞ്ഞ വർഷം വരെ രാജസ്ഥാനിൽ ഐ.പി.എൽ മത്സരങ്ങൾ നടന്നിരുന്നില്ല.