വാറ്റ്ഫോർഡ് പരിശീലകൻ ഗാർസിയയെ പുറത്താക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ അപ്രതീക്ഷിതമായി ഒരു പരിശീലകന്റെ പണി പോയിരിക്കുകയാണ്. വാറ്റ്ഫോർഡ് പരിശീലകൻ ആയ ഗാർസിയയുടെ പണി ആണ് പോയിരിക്കുന്നത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒരു മത്സരവും വിജയിച്ചിട്ടില്ല എന്നതിനാലാണ് ഗാർസിയയെ പുറത്താക്കിയത്. എന്നാൽ വെറും നാലു മത്സരങ്ങൾ കൊണ്ട് ഗാർസിയയെ പുറത്താക്കിയത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ആയിരുന്നു ഗാർസിയ വാറ്റ്ഫോർഡിന്റെ ചുമതലയേറ്റത്.

ആദ്യ സീസണിൽ വാറ്റ്ഫോർഡിനെ വലിയ ടീമാക്കി മാറ്റാൻ ഗാർസിയക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോയന്റ് എന്ന നേട്ടത്തിൽ ഗാർസിയ ക്ലബിനെ എത്തിച്ചിരുന്നു. ഒപ്പം എഫ് എ കപ്പ് ഫൈനലിലും ഗാർസിയ വാറ്റ്ഫോർഡിനെ എത്തിച്ചിരുന്നു. മുമ്പ് റുബെൻ കസാൻ, മലാഗ തുടങ്ങിയ ക്ലബുകളെ ഒക്കെ പരിശീലിപ്പിച്ച ആളാണ് ഗാർസിയ.