പി എസ് ജി ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു, നെയ്മറും ടീമിൽ

Newsroom

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങൾക്കായുള്ള ടീം ഫ്രഞ്ച് ക്ലബായ പി എസ് ജി പ്രഖ്യാപിച്ചു. 23 അംഗ സ്ക്വാഡിൽ ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മറും ഇടം നേടിയിട്ടുണ്ട്. പ്രീസീസണിലും ലീഗിലെ ആദ്യ മത്സരങ്ങളിലും കളിക്കാതിരുന്ന താരമാണ് നെയ്മർ. ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ നടക്കാതെ ആയതോടെയാണ് നെയ്മർ വീണ്ടും പി എസ് ജിയിൽ കളിക്കാൻ തയ്യാറായത്. നെയ്മറിനൊപ്പം പുതിയ സൈനിംഗുകളായ ഹെരേര, ഇക്കാർഡി എന്നിവരൊക്ക് ടീമിൽ ഉണ്ട്.

ഇക്കാർഡി, നെയ്മർ, കവാനി, എമ്പപ്പെ, ഡി മറിയ എന്നിവർ അടങ്ങിയ അറ്റാക്കിംഗ് നിര യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിംഗ് നിര ആകും. പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം ഈ അറ്റാക്ക് വെച്ച് എത്തിപിടിക്കാം എന്നാകും ക്ലബ് ആരാധകർ കരുതുന്നത്.

PSG UCL squad

Navas, Rico

Dagba, Meunier, Silva, Kimpembe, Diallo, Kehrer, Marquinhos, Bernat, Kurzawa

Draxler, Verratti, Paredes, Sarabia, Herrera, Gueye

Neymar, Mbappe, Cavani, Icardi, Di Maria, Choupo-Moting