ശ്രീലങ്കയ്ക്കെതിരായ രണ്ടാം T20 മത്സരത്തിൽ ന്യൂസിലാന്റിന് 162 വിജയ ലക്ഷ്യം. ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി. പരമ്പരയിലെ ആദ്യ T20 മത്സരം ന്യൂസിലാന്റ് നേടിയിരുന്നു. ന്യൂസിലാന്റ് ബൗളിംഗ് നിരയ്ക്ക് മുൻപിൽ ലങ്കൻ ബാറ്റിംഗ് നിര വീഴുകയായിരുന്നു. ലോവർ മിഡിൽ ഓഡറിന്റെ പോരാട്ട വീര്യമാണ് ലങ്കയെ 161ൽ എത്തിച്ചത്.
സെത്ത് റാൻസിന്റെയും സൗത്തിയുടേയും കഗ്ഗെലെയിന്റെയും ബൗളിംഗിന് മുൻപിൽ ശ്രീലങ്കൻ നിര വീഴുകയായിരുന്നു. 39 റൺസുമായി ഡിക്വെലയും 37 റൺസുമായി അവിഷ്ക ഫെർണാണ്ടോയും ലങ്കൻ ഇന്നിംഗ്സ് പടുത്തുയർത്തു. കുശാൽ മെൻഡിസ് 26 റൺസുമായും ജയസൂര്യ 20 റൺസുമായും പിന്തുണ നൽകി. 11 റൺസെടുത്ത കുശാൽ പെരേരയുടെ വിക്കറ്റ് വീഴ്ത്തിയത് ഇഷ് സോധിയാണ്.