ഇന്ത്യയുടെ ജയം ആരാധകർക്കൊപ്പം ആഘോഷിച്ച് രോഹിത്ത് ശർമ്മ

Jyotish

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ വിജയത്തിന് ശേഷം ആരാധകരോട് ഒപ്പം ആഘോഷിച്ച് ഹിറ്റ്മാൻ രോഹിത്ത് ശർമ്മ. ടെസ്റ്റ് പരമ്പരയിൽ 2-0 ജയമാണ് ഇന്ത്യ നേടിയത്. ജയത്തിന് ശേഷം ആൾക്കൂട്ടത്തിൽ നിന്നും രണ്ട് ആരാധകരെ വിളിച്ച രോഹിത്ത് അവരോടൊപ്പം കുറച്ച് സമയവും ചിലവഴിച്ചു.

ബിസിസിഐയാണ് രോഹിത്തിന്റേയും യുവ ആരാധകരുടേയും വീഡിയോ പുറത്ത് വിട്ടത്. രോഹിത്തിന്റെ പേര് പിന്നിൽ എഴുതിയ ഇന്ത്യയുടെ ലിമിറ്റഡ് എഡിഷൻ ടീ ഷർട്ടുകളുമായി യുവ ആരാധകരുടെ ഡാൻസിംഗ് മൂവ്സ് ആസ്വദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.