“പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ പഴയത് പോലെയാക്കണം” – പോചടീനോ

Newsroom

പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിൻഡോ പഴയതു പോലെ ആക്കണം എന്ന ആവശ്യവുമായി ടോട്ടൻഹാം പരിശീലകൻ പോചടീനോ രംഗത്ത്. ഇംഗ്ലണ്ടിൽ ഇപ്പോൾ സീസൺ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ലീഗ് അവസാനിക്കുന്നുണ്ട്. യൂറോപ്പിൽ ഒക്കെ ഓഗസ്റ്റ് അവസാനം മാത്രമേ ട്രാൻസ്ഫർ സീസൺ അവസാനിക്കുകയുള്ളൂ‌. ഇത് പ്രീമിയർ ലീഗ് ടീമുകൾക്ക് മോശമായാണ് ഭവിക്കുന്നത് എന്ന് പോചടീനോ പറഞ്ഞു‌.

ടോട്ടൻഹാമിന്റെ താരം എറിക്സൺ ഇപ്പോൾ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ ക്ലബ് വിട്ടാൽ എറിക്സണ് പകരക്കാരനെ കണ്ടെത്താൻ ടോട്ടൻഹാമിന് ആകില്ല‌. ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഒക്കെ കളിക്കുന്നതിനാൽ ഇത്തരം ട്രാൻസ്ഫർ വിൻഡോകൾ ഇംഗ്ലീഷ് ക്ലബുകളെ പ്രതിസന്ധിയിലാക്കും എന്നും പോചടീനോ പറഞ്ഞു.

യൂറോപ്പിൽ എല്ലാ ലീഗുകളും ഇങ്ങനെ ആകാത്ത കാലത്തോളം ഇത് നടക്കില്ല എന്നും ഈ തീരുമാനം പിൻവലിച്ച് പഴയതു പോലെ ആക്കുമെന്നാണ് പ്രതീക്ഷയെന്നും പോചടീനോ പറഞ്ഞു.