“പോഗ്ബയെ മാധ്യമങ്ങൾ ആണ് പ്രശ്നത്തിലാക്കുന്നത്” – ഒലെ

പോൾ പോഗ്ബ ഈ സീസണിൽ ക്ലബ് വിടില്ല എന്ന് ആവർത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. പോൾ പോഗ്ബയെ പ്രതിസന്ധിയിലാക്കുന്നത് മാധ്യമങ്ങൾ ആണെന്ന് ഒലെ പറഞ്ഞു. എപ്പോൾ മാധ്യമങ്ങൾ ചോദിച്ചാലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ എന്നാണ് പോഗ്ബ പറയുന്നത്. എന്നാൽ അതിനെ ഒക്കെ മാധ്യമങ്ങൾ വളച്ചൊടിക്കുന്നു എന്ന് ഒലെ പറഞ്ഞു.

പോഗ്ബയുടെ ടീമിനോടുള്ള ആത്മാർത്ഥതയിൽ താൻ തൃപതനാണെന്നും ഒലെ പറഞ്ഞു. പോഗ്ബ ചെൽസിക്ക് എതിരായ ലീഗിലെ ആദ്യ മത്സരത്തിൽ രണ്ട് അസിസ്റ്റുമായി തിളങ്ങിയിരുന്നു. പോഗ്ബ മികച്ചൊരു പ്രൊഫഷണലാണെന്നും ഒലെ കൂട്ടിച്ചേർത്തു.

Previous article“പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ പഴയത് പോലെയാക്കണം” – പോചടീനോ
Next articleടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തിലെത്തി സ്മിത്ത്