വലിയ താരങ്ങളെ സ്വന്തമാക്കുവാന്‍ ഫ്രാഞ്ചൈസികള്ക്കായെങ്കിലും ഈ സീസണില്‍ ആരംഭിക്കേണ്ടിയിരുന്നു യൂറോ ടി20 സ്ലാം ഉപേക്ഷിച്ചതായി അറിയിച്ച് അധികാരികള്‍. അയര്‍ലണ്ട്, സ്കോട്ലാന്ഡ്, നെതര്‍ലാണ്ട് എന്നീ രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകള്‍ ചേര്‍ന്ന് നടത്താനിരുന്ന ടൂര്‍ണ്ണമെന്റ് എന്നാല്‍ ഉപേക്ഷിക്കുകയായിരുന്നു. 2019ല്‍ ടൂര്‍ണ്ണമെന്റ് നടത്താനാകില്ലെന്നും 2020ല്‍ ടൂര്‍ണ്ണമെന്റ് സാധ്യമാകുമോയെന്ന് മൂന്ന് ബോര്‍ഡുകളോടും സ്പോണ്സര്മാരോടും സംസാരിച്ച ശേഷം തീരുമാനം എടുക്കുമെന്ന് ടൂര്‍ണ്ണമെന്റ് നടത്തിപ്പുകാര്‍ പറഞ്ഞു.
വേതനങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗ്ലോബല്‍ ടി20 കാനഡയില്‍ താരങ്ങള്‍ പങ്കെടുക്കാതിരുന്നിരുന്നു. അതേ നടത്തിപ്പുകാരായ ജിഎസ് ഹോള്‍ഡിംഗ്സ് ആണ് യൂറോ ടി20 സ്ലാമിന്റെയും പങ്കാളികള്‍. റഷീദ് ഖാന്, ഓയിന്‍ മോര്ഗന്, ഷെയിന്‍ വാട്സണ്, ഷഹീദ് അഫ്രീദി, ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയ വലിയ താരങ്ങളെ സ്വന്തമാക്കുവാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിച്ചിരുന്നു.
എന്നാല്‍ പിന്നീട് മക്കല്ലം ക്രിക്കറ്റില്‍ നിന്ന് തന്നെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. അതിന് ശേഷം കാനഡ ലീഗില്‍ താരങ്ങള്‍ വേതനം സംബന്ധിച്ച് പ്രതിഷേധവുമായി എത്തിയതും യൂറോ ടി20 സ്ലാം അധികാരികളെ ഈ തീരുമാനത്തിലേക്ക് എത്തിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടേണ്ടത്.