“പ്രീമിയർ ലീഗ് കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റിയാണ് ഫേവറിറ്റ്സ്” – ക്ലോപ്പ്

Newsroom

ഇത്തവണയും പ്രീമിയർ ലീഗ് കിരീടം നേടാൻ ഫേവറിറ്റുകൾ മാഞ്ചസ്റ്റർ സിറ്റി തന്നെ ആണെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. കഴിഞ്ഞ രണ്ട് തവണയും കിരീടം നേടിയത് മാഞ്ചസ്റ്റർ സിറ്റിയാണ്. അതുകൊണ്ട് തന്നെ അവരാണ് ഫേവറിറ്റുകൾ. മാത്രമല്ല അവരുടെ ടീമിൽ കാര്യമായ മാറ്റങ്ങൾ ഇല്ല. ട്രാൻസ്ഫറിലൂടെ പുതിയ താരങ്ങളെ എത്തിച്ച് അവർ ടീം ശക്തമാക്കുന്നുമുണ്ട്. ക്ലോപ്പ് പറഞ്ഞു‌

കഴിഞ്ഞ സീസണിലെ ഗംഭീര പ്രകടനം ആവർത്തിക്കാൻ ലിവർപൂൾ ശ്രമിക്കുമെന്നും ക്ലോപ്പ് പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ ലിവർപൂളിന് വീണ്ടും ആകുമെന്നും ക്ലോപ്പ് പറഞ്ഞു. ചാമ്പ്യൻസ് ലീഗ് നേടാൻ ഫേവറിറ്റാണ് ലിവർപൂൾ എന്ന് ആരേലും പറഞ്ഞാൽ നിഷേധിക്കില്ലെന്നും ക്ലോപ്പ് പറഞ്ഞു.