ടി20യിൽ പുരുഷ താരങ്ങളെ മറികടന്ന് പുതിയ ചരിത്രമെഴുതി എലിസെ പെറി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയൻ വനിതാ താരം എലിസെ പെറി. ടി20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് എലിസെ പെറി. ഇന്നലെ ഇംഗ്ലണ്ടിനെതിരെ നടന്ന ആഷസ് പരമ്പരയിലെ ടി20 മത്സരത്തിലാണ് എലിസെ പെറി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടി20 മത്സരങ്ങളിൽ പുരുഷ താരങ്ങൾക്ക് പോലും കൈവരിക്കാനാവാതെപോയ നേട്ടമാണ് എലിസെ പെറി സ്വന്തമാക്കിയിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ എലിസെ പെറിയുടെ ഓൾ റൗണ്ട് പ്രകടനത്തിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 121റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 13 പന്തുകൾ ബാക്കി നിൽക്കെ  കാണുകയായിരുന്നു.  മത്സരത്തിൽ ബൗളിങ്ങിൽ ഒരു വിക്കറ്റും ബാറ്റിങ്ങിൽ 39 പന്തിൽ പുറത്താവാതെ 47 റൺസ് നേടാനും എലിസെ പെറിക്കായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി

കഴിഞ്ഞ നവംബറിൽ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലനെതിരെയാണ് എലിസെ പെറി 100 വിക്കറ്റ് നേട്ടം തികച്ചത്. ഇന്നലെ നേടിയ 47 റൺസോടെയാണ് താരം 1000 റൺസ് എന്ന നേട്ടത്തിൽ എത്തിയത്. നിലവിൽ ടി20യിൽ 1498 റൺസും 98 വിക്കറ്റും വീഴ്ത്തിയ ശഹീദ് അഫ്രിദിയാണ് ഈ നേട്ടത്തിന് തൊട്ടടുത്തുള്ള മറ്റൊരു താരം. ഇപ്പോൾ ടി20 കളിക്കുന്ന താരങ്ങളിൽ 1471 റൺസും 88 വിക്കറ്റും നേടിയ ബംഗ്ളദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസനും ഈ നേട്ടത്തിന് തൊട്ടടുത്തുണ്ട് ഉണ്ട്.